Poolani on Net



Welcome
Your welcome text or you can place your google ads here......


subscribe



html tracker
links

പൂലാനി എന്റെ ഗ്രാമം.

പൂലാനി ത്രിശൂര്‍ ജില്ലയില്‍ മേലൂര്‍ ഗ്രാമപ്രദേശത്തെ ഏറ്റവും മനോഹരമായ പ്രദേശം. കഠിനാധ്വാനികളും, അഭ്യസ്തവിദ്യരും, ബുദ്ധിശാലികളുമായ അവിടുത്തെ ജനങ്ങള്‍ തന്നെയാണ്‌ ആ പ്രദേശത്തിന്റെ പ്രധാന പ്രത്യേകത. പ്രധാന 3 ക്ഷേത്രങ്ങളായ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം, മുക്കാല്‌വട്ടി ശ്രീ കൃഷ്ണ ക്ഷേത്രം, എടത്രകാവ്‌ ഭഗവതി ക്ഷേത്രം മുതലായ ക്ഷേത്രങ്ങള്‍ കൊണ്ട്‌ അനുഗ്രഹീതമാണു പൂലാനി. അതുപോലെ തന്നെ കുറുപ്പം പള്ളിയും, ചെറുതെങ്കിലും ഒരു സര്‍ക്കാര്‍ ആശുപത്രിയും പൂലാനിയിലുണ്ട്‌.

പൂലാനിയുടെ പ്രശസ്തമായ ഗുരുകുലം V.B.L.P and U.P School ഈ ഗുരുകുലമണ്‌ പൂലാനിയുടെ അമൂല്യ സംബത്ത്‌. ചാലക്കുടി പുഴയുടെ വാല്‍സല്യ പുത്രന്‍ എന്നു പൂലാനിയെ വിളിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ട, ചാലക്കുടിപുഴ പൂലാനിയെ സമൃദ്ദമാക്കുന്നു. പുഴയോര ടൂറിസം വികസനമാണ്‌ പൂലാനിയുടെ നാളെ.

പൂലാനിയിലെ ജനങ്ങള്‍ പ്രധാനമായും കൃഷിക്കാരും, കച്ചവടക്കാരും ആണ്‌. അഭ്യസ്ത വിധ്യരായ പൂലാനിയിലെ യുവാക്കള്‍ സ്വദേശത്തും, വിദേശത്തും അവരുടെ കഴിവിനാല്‍ പേരുസമ്പാതിച്ചവരാണ്‌. അകലെ ആണെങ്കിലും അരികിലാണെങ്കിലും പൂലാനിയില്‍ വളര്‍ന്നവര്‍ക്ക്‌ ആ ദേശത്തോടുള്ള ആത്മബന്ധം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്‌.

അതെ.! പൂലാനി എന്റെ ഗ്രാമം.

നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും, ചിത്രങ്ങളും സാദരം ക്ഷണിക്കുന്നു.

Labels:

Read more!

posted by വിപരീതന്‍ @ 12:59 PM, ,

Poolani : Satellite View


Poolani Sri Subramanya Swami Temple, A Satellite View, Click and Drag to see your favorite places in Poolani.

Labels:

Read more!

posted by വിപരീതന്‍ @ 6:00 AM, ,


previous posts
IMAGES

Cute Cat
Google Ads


Place your google banners here(size:160 by 600)
Credits